---
title: "ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക ഇടപാടുകൾ: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും"
english_title: "Guruvayur Devaswom Board Financial Dealings: HC to Consider Suo Motu Case Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375060/guruvayur-devaswom-board-financial-case-high-court-hearing-2026`"
published_at: "2026-07-28T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6836e250543_1000198236.jpg"
keywords: ["Guruvayur Devaswom", "High Court", "Audit Report", "Financial Irregularities"]
---

# ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക ഇടപാടുകൾ: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** **കൊച്ചി**: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും.

## Article Content

**കൊച്ചി**: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും.

സാമ്പത്തിക ഇടപാടുകളിലെ പരാതികളിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഓഡിറ്റ് റിപ്പോർട്ടും കോടതി ഇന്ന് വിശദമായി പരിശോധിക്കും.

സ്വർണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.

എന്നാൽ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾ ദേവസ്വം ബോർഡ് തള്ളിക്കളഞ്ഞു. ക്ഷേത്രത്തിൽ നിന്ന് ഒരു തരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബോർഡിന്റെ വാദം.

വിഷയത്തിലെ നിലവിലെ സാഹചര്യം നേരിട്ട് ഹാജരായി വിശദീകരിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375060/guruvayur-devaswom-board-financial-case-high-court-hearing-2026`)